നടി സാമന്ത പ്രതിഷ്ഠ; അമ്പലം നിര്‍മിച്ച് ആന്ധ്രാപ്രദേശുകാരനായ ആരാധകൻ

author-image
neenu thodupuzha
New Update

ഹൈദരാബാദ്‌:തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സാമന്ത. ഒരു ആരാധകൻ താരത്തിന്റെ അമ്പലം നിര്‍മിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.

Advertisment

publive-image

ആന്ധ്രാപ്രദേശുകാരനായ ആരാധകൻ തെന്നാലി സന്ദീപാണ് സ്വന്തം ഗ്രാമമായ ആലപ്പാടില്‍ സാമന്തയ്‍ക്കായി അമ്പലം നിര്‍മിച്ചത്. സാമന്തയുടെ ജന്മദിനത്തിലാണ് താരത്തിന്റെ ആരാധകൻ അമ്പലം തുറന്നത്.

മയോസിറ്റിസ് ബാധിച്ച താരത്തിന് വേണ്ടി പ്രാര്‍ഥിക്കാൻ നേരത്തെ സന്ദീപ് തീര്‍ഥയാത്ര നടത്തുകയും ചെയ്‍തിരുന്നു. സാമന്തയുടെ കരിയറിന്റെ തുടക്കം മുതലേ താൻ കടുത്ത ആരാധകനായിരുന്നെന്നും സാമന്തയുടെ ദയാവായ്‍പ് തന്നെ വളരെ ആകര്‍ഷിച്ചിരുന്നെന്നും നിരവധി കുടുംബങ്ങളെ നടി സഹായിച്ചിട്ടുണ്ടെന്നും സന്ദീപ് പറയുന്നു.

Advertisment