New Update
ഖാര്‍ത്തൂം: സുഡാനില്‍ സൈന്യവും അര്‍ധ സൈനിക വിഭാഗമായ ആര്‍എസ്എുും തമ്മിലുള്ള സംഘര്‍ഷം ഡാര്‍ഫര്‍ മേഖലയിലെ വംശീയ കലാപം ആളിക്കത്തിക്കാന്‍ സാധ്യതയെന്ന് ഐക്യരാഷ്ട്ര സംഘടന.
Advertisment
2003 മുതല്‍ മേഖലയിലെ വിവിധ വംശങ്ങളും സര്‍ക്കാരും തമ്മില്‍ തുറന്ന യുദ്ധത്തിലാണ്. 20 വര്‍ഷത്തിനിടെ മൂന്നു ലക്ഷം പേര്‍ കൊല്ലപ്പെട്ടു. ഈ ആഴ്ചയില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. ഇത് സംഘര്‍ഷം രൂക്ഷമാകുന്നതിന്റെ സൂചനയാണെന്നും യു.എന്‍. മുന്നറിയിപ്പ് നല്‍കി. ഇതോടെ നൂറോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
420 പേര്‍ക്ക് പരിക്കേറ്റു. രണ്ടാഴ്ചയായി ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാകുന്നില്ല. ഭക്ഷ്യ ക്ഷാമം രൂക്ഷമാണ്. ഇന്റര്‍നെറ്റ് ബന്ധം തകരാറിലായതോടെ ആളുകള്‍ക്ക് ഇ-ബാങ്കിങ് സേവനങ്ങളും നിലച്ചു.