കാളിയാഗഞ്ചില്‍ പോലീസ് വെടിവയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

author-image
neenu thodupuzha
New Update

കൊല്‍ക്കത്ത: ഉത്തര ദിനാജ്പൂര്‍ ജില്ലയിലെ കാളിയാഗഞ്ചില്‍ പോലീസ് വെടിവയ്പ്പില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദിവസങ്ങള്‍ക്ക് മുമ്പ് ആദിവാസി ബാലികയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു.

Advertisment

publive-image

സംഭവത്തില്‍ പ്രകോപിതരായ ജനം പോലീസ് സ്‌റ്റേഷന്‍ തീയിട്ട് നശിപ്പിച്ചതിനെത്തുടര്‍ന്ന് കുറ്റവാളികള്‍ക്കായി പോലീസ് നടത്തിയ തെരച്ചിലിലാണ് വെടിവയ്പ്പ് നടന്നത്. സംഭവുമായി ബന്ധമില്ലാത്ത 33കാരനായ മൃത്യുജ്ഞയ്‌റായ് ബര്‍മനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

Advertisment