വൈക്കത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആരോഗ്യ വകുപ്പു ജീവനക്കാരന് ഗുരുതര പരിക്ക്

author-image
neenu thodupuzha
New Update

വൈക്കം: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കില്‍ സഞ്ചരിച്ച ആരോഗ്യ വകുപ്പു ജീവനക്കാരന് പരിക്കേറ്റു.

Advertisment

ഇടയാഴം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി സനീഷി (48)നാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ വൈക്കില്‍ നിന്ന് സനീഷ് ദൂരേയ്ക്ക് തെറിച്ചുവീണു. തലയ്ക്കു പരുക്കേറ്റ സനീഷിന്റെ കാലിനും ഒടിവു സംഭവിച്ചു. ഒരു കാല്‍ വിരലും അറ്റു. ബൈക്കിന്റെ മുന്‍ഭാഗം തകര്‍ന്നു.

publive-image

വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം സനീഷിനെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 6.20ന് വൈക്കം വലിയാനപുഴപാലത്തിന്റെ വടക്കുഭാഗത്തെ വളവിലായിരുന്നു അപകടം.

ഇടയാഴം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് െവെക്കത്തേക്കു വരുമ്പോള്‍ തലയാഴം ഭാഗത്തേക്കുവന്ന ടിപ്പര്‍ലോറിയുടെ പിന്‍ഭാഗവുമായി കൂട്ടിയിടിക്കുകയായിരുന്നു.  വൈക്കം പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Advertisment