New Update
ഉപ്പുതറ: നിയന്ത്രണം നഷ്ടപ്പെട്ട പിക് അപ് വാന്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു പിക് അപ് വാനിലും രണ്ട് ഇരുചക്ര വാഹനത്തിലും ഇടിച്ചശേഷം റോഡില്‍ മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു.
Advertisment
പരിക്കേറ്റ ആലപ്പുഴ മാനാഞ്ചേരി സ്വദേശികളായ വിജയ വിലാസം അക്ഷയ് (23), ടോം വീട്ടില്‍ നിര്‍മല്‍ (21), മാനാമ്പറമ്പ് വീട്ടില്‍ അഭിരാജ് (21) എന്നിവരെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴയില്‍ നിന്നും നീറ്റുകക്കയുമായി കട്ടപ്പനയിലേക്ക് പോകുകയായിരുന്ന വാഹനം ശനിയാഴ്ച രാവിലെ ഉപ്പുതറ സെന്‍ട്രല്‍ ജങ്ഷനിലാണ് മറിഞ്ഞത്. വാഹനത്തില്‍ മൂന്നുപേരുണ്ടായിരുന്നു.
മറിഞ്ഞ വാഹനത്തിനും ഇടിയേറ്റ വാഹനങ്ങള്‍ക്കും സാരമായി തകരാര്‍ സംഭവിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ ഇടിച്ചു കയറാതിരിക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് മറ്റു വാഹനങ്ങളില്‍ ഇടിച്ച ശേഷം റോഡില്‍ മറിഞ്ഞത്.