വാക്കു തർക്കം: പാചകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചു, ഗുരുതര പരിക്ക്; ഭർത്താവ് അറസ്റ്റിൽ

author-image
neenu thodupuzha
New Update

തിരുവനന്തപുരം: ഭാര്യയെ തിളച്ച എണ്ണ ദേഹത്ത് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. വെള്ളറട മുള്ളിലവുവിള ആലിക്കോട് സ്വദേശി സനലാ(47)ണ് പിടിയിലായത്.

Advertisment

publive-image

വ്യാഴാഴ്ച രാത്രിയാണ്  സംഭവം. സനൽ മദ്യപിച്ച് വന്ന് ഭാര്യ നയനയുമയി വഴക്കുണ്ടാക്കുകയായിരുന്നു.  ഇതേത്തുടർന്ന് പ്രകോപിതനായ ഇയാൾ  അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്തും മറ്റ് ശരീര ഭാഗത്തും  അടുപ്പിലിരുന്ന തിളച്ച എണ്ണ എടുത്ത് ഒഴിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഭാര്യ നയന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളറട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മൃദുൽ കുമാർ, സബ് ഇൻസ്‌പെക്ടർ ആന്റണി ജോസഫ് നെറ്റോ, എ.എസ്.ഐ. അജിത്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, ഷൈനു, വിശാഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisment