പ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിച്ച  യുവാവിന്  20 വര്‍ഷം കഠിന തടവ് 

author-image
neenu thodupuzha
New Update

കട്ടപ്പന: വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും. അണക്കര വാലയില്‍ സ്‌റ്റെബി(20)യാണ് കട്ടപ്പന അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.

Advertisment

publive-image

2022 മാര്‍ച്ചില്‍ വണ്ടന്‍മേട് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. ഐ.പി.സി. സെക്ഷന്‍ പ്രകാരം അഞ്ച് വര്‍ഷവും രണ്ടുമാസവും കഠിന തടവും 10,000 രൂപ പിഴയും പോക്‌സോ ആക്ട് പ്രകാരം 20 വര്‍ഷത്തെ കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

പിഴ അടച്ചില്ലെങ്കില്‍ 4 മാസം അധിക തടവും അനുഭവിക്കണം. തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുസ്മിത ജോണ്‍ കോടതിയില്‍ ഹാജരായി.

Advertisment