New Update
വടകര: കോട്ടപ്പള്ളിയിൽ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിൽ മോഷണം. ശ്രീ കോവിലിൽ ചാർത്തിയ സ്വർണ മാല, വെള്ളി മാല, വെള്ളിക്കിരീടം, വേൽ, അലമാരയിൽ സൂക്ഷിച്ച പതിനായിരത്തോളം രൂപ എന്നിവ കവർന്നു.
Advertisment
ക്ഷേത്രത്തിന് മുൻ ഭാഗത്ത് വെളിച്ചമുള്ളതിനാൽ പിന്നിലെ ഇരുട്ടിലൂടെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.
ശനിയാഴ്ച്ച രാവിലെ ആറിനാണ് മോഷണ വിവരം അറിയുന്നത്. ശ്രീകോവിലിന്റെ താക്കോൽ ക്ഷേത്രത്തിനകത്ത് ചുമരിലാണ് സുക്ഷിച്ചത്. താക്കോൽ എടുത്ത് തുറന്നു മോഷണത്തിന് ശേഷം മോഷ്ടാവ് കൊണ്ടുപോയി. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.