New Update
കൊച്ചി: പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ കൊച്ചിയിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ. എടത്തല ജിസിഡിഎ കോളനിക്ക് സമീപം കാനത്തിൽ വീട്ടിൽ ശരത്തി(28)നെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
ബസ് തൊഴിലാളിയിയരുന്നപ്പോഴാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ പരാതി.
പറയുന്നത് അനുസരിച്ചില്ലെങ്കിൽ പെൺകുട്ടിയുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി. വിവാഹിതനാണെന്ന വിവരം മറച്ചുവച്ചിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കൗൺസിലിങ്ങിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്.