തിരുവനന്തപുരം: വാക്കേറ്റത്തിനിടെ ഭാര്യപിതാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. ഇടവ പാറയിൽ കാട്ടുവിളാകത്ത് വീട്ടിൽ ശ്യാ(33) മാണ് അറസ്റ്റിലായത്.
മത്സ്യത്തൊഴിലാളിയായ ചിലക്കൂർ ഷാനി മൻസിലിൽ ഷാനി(52)യാണ് മരിച്ചത്. ഷാനിയുടെ മൂത്തമകൾ ബീനയുടെ ഭർത്താവാണ് ശ്യാം. വെള്ളിയാഴ്ചയാണ് സംഭവം.
ഷാനിയും ശ്യാമും തമ്മിൽ വീട്ടിൽ വച്ച് വാക്കേറ്റലും കൈയ്യാങ്കളിയുമായി. ഇതിനിടെ പ്രകോപിതനായ മരുമകൻ ശ്യം ഷാനിയെ ചവിട്ടി വീഴ്ത്തി. ചവിട്ടേറ്റ് വീണ ഷാനി അബോധാവസ്ഥയിലായി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടനെ തന്നെ ഷാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശ്യാമും ബീനയും തമ്മിൽ പതിവായി വഴക്കുണ്ടാകുന്നതുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഷാനിയും ശ്യാമുമായി വാക്കേറ്റമുണ്ടായത്. ബീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലായിരുന്ന ശ്യാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.