New Update
ബംഗളുരു: എൻജിനീയറിങ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 20കാരന്‍ പിടിയില്‍. രണ്ടാം വര്‍ഷ ബിഇ വിദ്യാര്‍ത്ഥി ഭരതേഷാണ് അറസ്റ്റിലായത്. എട്ടാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എൻജിനീയറിങ് വിദ്യാര്‍ത്ഥി ഭാസ്‌കര്‍ ജെട്ടിയാണ് കൊല്ലപ്പെട്ടത്.
Advertisment
രേവാ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ഇന്റര്‍ കോളേജ് ഫെസ്റ്റിവിനിടെ അവതരപ്പിച്ച നൃത്തത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിലായിരുന്നു ദാരുണാന്ത്യം. ബംഗളുരുവിലെ രേവാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഏപ്രില്‍ 28നാണ് സംഭവം.
22കാരനായ ഭാസര്‍ ജെട്ടി ഗുജറാത്ത് വഡോദര സ്വദേശിയാണ്. ബെംഗളൂരുവിൽ ബന്ധുവിനൊപ്പമായിരുന്നു താമസം. ഫെസ്റ്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ഇതിനിടെ ഭാസ്‌കറിന്റെ നെഞ്ചിനും തോളിനും പല തവണ കുത്തേൽക്കുകയുമായിരുന്നു. ഭാസ്‌കറിന്റെ സഹപാഠിക്കും പരുക്കേറ്റിട്ടുണ്ട്.