New Update
തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്‍റെ ഉത്പാദനം ഇരട്ടിയാക്കി. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍ ഫാക്ടറിയില്‍ ഉത്പാദനം കൂട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മെയ് രണ്ടാം വാരം മുതല്‍ ഉത്പാദനം കൂട്ടിത്തുടങ്ങും.
Advertisment
ദിവസവും 8000 കെയ്സ് മദ്യമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് 15,000 കെയ്സായി ഉയര്‍ത്തി. കൂടാതെ ജവാന്‍ റം ഇനി മുതല്‍ ഒരു ലിറ്ററിന് പുറമേ അര ലിറ്ററിലും ലഭ്യമാകും. നിലവിലുള്ള പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിച്ചാണ് ഉത്‌പാദനം കൂട്ടുന്നത്.
നിലവില്‍ ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 640 രൂപയാണ് വില. ഇതു കൂടാതെയാണ് ജവാന്‍ ട്രിപ്പിള്‍ എക്സ് റമ്മെത്തുന്നത്. ഇതിന് നിലവിലുള്ള മദ്യത്തിന്റെ വിലയേക്കാള്‍ കൂടുതലായിരിക്കും.
ബെവ്കോ ഔട്ട്ലെറ്റുകളില്‍ എത്തുന്ന മദ്യം പെട്ടെന്ന് തീരുന്നുവെന്ന പരാതി ഇതിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.