New Update
കുളമാവ്: കുളമാവ് ഡാമില്‍ മീന്‍പിടിക്കാന്‍ പോയി അപകടത്തില്‍ പെട്ട കോഴിപ്പള്ളി വല്യവീട്ടില്‍ ദിവാകര(55)ന്റെ മൃതദേഹം കണ്ടെത്തി.
Advertisment
നാലു ദിവസത്തിനു ശേഷം ഇന്നലെ വൈകുന്നേരമാണ് കണ്ടെത്തിയത്. മൃതദേഹം വെള്ളത്തില്‍ ഉയര്‍ന്നു വരികയായിരുന്നു. സമീപത്തുള്ള നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്‌കൂബാ ടീമാണ് മൃതദേഹം കരിയിലെത്തിച്ചത്.
കുളമാവ് എസ്.ഐ. പി.കെ. ജയന്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന്. ഭാര്യ ശ്യാമള. മക്കള്‍. അനു, ബിനു, മനു, അമ്പാടി.