രാജകുമാരി: അരിക്കൊമ്പന്‍ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച ഡോ. അരുണ്‍ സക്കറിയയും ആര്‍.ആര്‍. ടീമും ഇന്ന് മടങ്ങും. ഇന്നും നാളെയുമായി കുങ്കിയാനകളെയും ചിന്നക്കനാലില്‍ നിന്നും കൊണ്ടുപോകും.
നാല് കുങ്കിയാനകള്‍ക്കുമായി പാപ്പാന്‍മാരും സഹായികളുമായി പത്തുപേരാണ് ദൗത്യത്തിനായി എത്തിയത്. കൂടാതെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പുറമേ നേരിട്ടുള്ള ദൗത്യത്തിനായി സ്ഥലത്തെത്തിയത് ഇരുപത്തഞ്ചോളം ഉദ്യോഗസ്ഥരാണ്.
ഇതിനിടെ ശനിയാഴ്ച രാത്രി അരിക്കൊമ്പനെ വഹിച്ചുള്ള വാഹന വ്യുഹം തേക്കടിയുടെ പ്രവേശന പട്ടണമായ കുമളിയില്‍ എത്തി. മംഗളാ ദേവിയിലേക്കുള്ള പ്രവേശന കവാടത്തിലെ കൊക്കരയില്‍ അരി കൊമ്പന് ആദിവാസി മുറ പ്രകാരമുള്ള പുജയും ഒരുക്കിയിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലോടെ ഉള്‍ വനത്തിലെ മുല്ലക്കുടിക്കും മേതകാനത്തിനു മിടയില്‍ അരി കൊമ്പനെ വാഹനത്തില്‍ നിന്നിറക്കി തുറന്നു വിടുകയായിരുന്നു.