New Update
കോട്ടയം: അസം സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അസം ലക്ഷിംപൂര്‍ സ്വദേശിയായ ഭീമാലാല്‍ സാഹുവാണ് അറസ്റ്റിലായത്.
Advertisment
കഴിഞ്ഞ ദിവസമാണ് സംഭവം. പൂവന്തുരുത്ത് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ കമ്പനിയിലെ ജോലിക്കാരനായ അസാം സ്വദേശിയെ പ്രതി ഇരുമ്പ് സ്പാനര്‍ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും തമ്മില്‍ ഭക്ഷണം പാചകം ചെയ്യുന്നതു സംബന്ധിച്ച് വാക്കു തര്‍ക്കമുണ്ടാകുകയും ഭീമാലാല്‍ തന്റെ കൈയ്യിൽ കരുതിയിരുന്ന ഇരുമ്പ് സ്പാനര്‍ ഉപയോഗിച്ച് സുഹൃത്തിന്റെ തലയ്ക്കടിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് എടുത്ത് ഭീമാലാലിനെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി.