neenu thodupuzha
Updated On
New Update
തൊടുപുഴ: കിണര്‍ വൃത്തിയാക്കുന്നതിനിടെ തൂണ്‍ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. അഞ്ചിരി കുഴിമുള്ളിപ്പറമ്പില്‍ ജോസ് മാത്യു(55)വാണ് മരിച്ചത്.
Advertisment
45 അടിയോളം താഴ്ചയുള്ള കിണര്‍ വറ്റിച്ച ശേഷം മോട്ടോര്‍ കയറ്റാൻ കിണറിന്റെ ബന്ധത്തില്‍ കയര്‍ കെട്ടി മുകളിലേക്ക് കയറ്റുന്നതിനിടെ ചുടുകട്ട കൊണ്ട് നിര്‍മ്മിച്ച കിണറിന്റെ തൂണ്‍ ഇടിഞ്ഞ് ഒരു ഭാഗം കിണറില്‍ നിന്നിരുന്ന ജോസിന്റെ ദേഹത്ത് പതിക്കുകയായിരുന്നു.
പരുക്കേറ്റ ജോസിനെ കൂടെയുണ്ടായിരുന്നവര്‍ കസേരയില്‍ ഇരുത്തി മുകളിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടര്‍ന്ന് തൊടുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി വല ഉപയോഗിച്ചാണ് കരയ്ക്ക് കയറ്റിയത്. തൊടുപുഴ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.