കൊല്ലത്ത് രണ്ടു അപകടങ്ങളിൽ മൂന്നു മരണം; മരിച്ചവരിൽ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി മടങ്ങിയ വനിതാ ഡോക്ടറും

author-image
neenu thodupuzha
Updated On
New Update

കൊല്ലം: ബൈപാസിൽ മങ്ങാട് രണ്ട് അപകടങ്ങളിലായി മൂന്നു പേർ മരിച്ചു. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടങ്ങൾ. കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കായംകുളം കണ്ടല്ലൂർ സ്വദേശി ഡോ. മിനി ഉണ്ണികൃഷ്‌ണൻ, കാർ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്.

Advertisment

publive-image

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഹോമിയോപ്പതി മേഖലയിലെ പ്രവർത്തനത്തിന് മികച്ച ഡോക്‌ടർക്കുള്ള അവാർഡ് വാങ്ങി മടങ്ങുമ്പോഴായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

ബൈക്ക് അപകടത്തിലാണ് നെടുമ്പന സ്വദേശി വി.ജി.രഞ്‌ജിത്ത് മരിച്ചത്. ജില്ലാ കലക്ടറുടെ ഓഫിസിലെ ജൂനിയർ റിസോഴ്സ് പഴ്സണാണ് രഞ്ജിത്ത്. മങ്ങാട് പാലത്തിന് സമീപം ബൈക്ക് മറിഞ്ഞായിരുന്നു അപകടം. നിർമാണത്തിലിരുന്ന ഓടയിലേക്ക് ബൈക്ക് മറിയുകയായിരുന്നു.

മങ്ങാട് പാലം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. പാലമിറങ്ങിയെത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതെന്നും നാട്ടുകാർ പറഞ്ഞു.

Advertisment