New Update
കാസർഗോഡ്: ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ച പരാതിയിൽ മുൻ ഡിവൈ.എസ്.പിക്കെതിരേ ബേക്കൽ പോലീസ് കേസെടുത്തു. നടൻ കൂടിയായ വി. മധുസൂദനെതിരേയാണ് കേസ്.
Advertisment
സ്ത്രീത്വത്തെ അപമാനിക്കൽ, ലെെംഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
കൊല്ലം സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽവച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചെന്നാണ് പരാതി. ശനിയാഴ്ചയാണ് സംഭവം.
ആൽബത്തിന്റെ ചിത്രീകരണത്തിനായി കാസർകോട് എത്തിയതാണ് യുവതി. ഒരു സംവിധായകൻ മുഖേനയാണ് യുവതി ആൽബത്തിൽ അഭിനയിക്കാൻ വന്നത്. ഹൊസ്ദുർഗ് ബാറിൽ അഭിഭാഷകനാണ് വി. മധുസൂദനൻ. കണ്ണൂർ വിജിലൻസിൽ നിന്നാണ് മധുസൂദനൻ വിരമിച്ചത്.