New Update
മോസ്‌കോ: വാര്‍സോവിലെ റഷ്യന്‍ എംബസിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച സ്‌കൂള്‍ പിടിച്ചെടുത്തതില്‍ പോളണ്ടിന് കനത്ത തിരിച്ചടി നല്‍കുമെന്ന് റഷ്യ. നയതന്ത്രങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വന്‍ഷന്റെ നഗ്നമായ ലംഘനമാണ് പോളണ്ട് നടത്തിയതെന്നും റഷ്യ ആരോപിച്ചു.
Advertisment
ശനിയാഴ്ച രാവിലെയാണ് റഷ്യന്‍ സ്‌കൂളിലേക്ക് പോളണ്ടിന്റെ പോലീസ് ഇരച്ചു കയറിയത്. സ്‌കൂള്‍ ജീവനക്കാരോട് കെട്ടിടം വിട്ടു പോകാന്‍ ആവശ്യപ്പെട്ടു. പോളണ്ടിന്റെ ഉടമസ്ഥതയിലാണ് കെട്ടിടമെന്നായിരുന്നു വിശദീകരണം.
റഷ്യന്‍ നയതന്ത്ര കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു പോളണ്ടെന്ന് റഷ്യന്‍ വിദേശ മന്ത്രാലയം ആരോപിച്ചു. സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. നടപടി നിയമവിരുദ്ധമല്ലെന്നും അതിന് കോടതി അംഗീകാരം ലഭിച്ചതാണെന്നുമാണ് പോളണ്ടിന്റെ വാദം.