മദ്യം, മയക്കു മരുന്ന്, പുകവലി തുടങ്ങിയവ ആരോഗ്യത്തിന് ഹാനികരമാണെങ്കിലും ഇതൊന്നും ചെയ്യാത്തവര്‍ ചുരുക്കമാണ്. രാജ്യമൊട്ടാകെ ലഹരി വിരുദ്ധ ബോധവത്കരണവും മറ്റും നടക്കുന്നുണ്ടെങ്കിലും നാള്‍ക്കു നാള്‍ ലഹരി വസ്തുക്കളുടെയും മദ്യപാനികളുടെ എണ്ണവും വര്‍ധിക്കുകയും ചെയ്യുന്നു. ഇതോടെ പലരുടെയും ആരോഗ്യം ക്ഷയിക്കുകയും ചെയ്യും.
പല തരത്തിലുള്ള മദ്യപാനികള്‍ നമുക്കിടയിലുണ്ടാകും. സന്തോഷം വന്നാലും സങ്കടം വന്നാലും വെറുതെ കുടിക്കുന്നവരുമുണ്ട്. പരിപാടികളില്‍ വച്ച് പെഗ്ഗടിക്കുന്നവരും, കമ്പനി കൊടുക്കാന്‍ വേണ്ടി, അങ്ങനെ പല രീതിയിലുള്ളവര്‍. ആഴ്ചകളില്‍ മാത്രം മദ്യപിക്കുന്നവരുണ്ട്. ചിലര്‍ കിടക്കാന്‍ നേരത്ത് ഒരു പെഗ്ഗടിച്ച് കിടക്കുന്നവരാണ്. ഇത്തരത്തിലുള്ളവര്‍ അധികമൊന്നും കുടിക്കാറില്ല. എന്നാല്‍ ഒരു പെഗ്ഗ് വീതം എന്നും കഴിക്കുന്നവരായിരിക്കും.
എന്നാല്‍ അമിത മദ്യപാനികള്‍ മാത്രമല്ല ഇത്തരത്തില്‍ ഒരു പെഗ്ഗടിക്കുന്നവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും. അമിത മദ്യപാനവും ഇടയ്ക്കുള്ള മദ്യപാനവും വല്ലപ്പോഴുമുള്ള മദ്യപാനവും ശരീരത്തിന് ദോഷകരമാണ്. അതുകൊണ്ട് ഇത്തരം ശീലങ്ങള്‍ പിന്നത്തേക്ക് മാറ്റി വയ്ക്കാതെ എത്രയും പെട്ടെന്ന് നിര്‍ത്തണം.
മദ്യപാനികളേക്കാള്‍ ഒരു പെഗ്ഗടിക്കുന്നവര്‍ക്കായിരിക്കും കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജപ്പാനില്‍ നിന്നുള്ള ഗവേഷകരാണ് ഇത്തരത്തിലൊരു പഠനത്തിന് പിന്നില്‍.
അളവിലധികം മദ്യപിക്കുന്നതാണ് ആരോഗ്യം നശിപ്പിക്കുകയെന്നും അസുഖങ്ങള്‍ വിളിച്ചുവരുത്തുകയെന്നുമുള്ള സങ്കല്‍പം തെറ്റാണെന്നാണ് ഗവേഷകരുടെ വാദം. മദ്യപാനം മൂലം ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.
മദ്യപാനം മിതമായ അളവിലാണെങ്കിലും അതുവഴി ക്യാന്‍സറുണ്ടാകാനുള്ള സാധ്യത സാധാരണ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യതകളേക്കാള്‍ കൂടുതലാണെന്നാണ് പഠനം. മദ്യപാനം മാത്രമല്ല, സ്ത്രീ-പുരുഷ വ്യത്യാസം, പ്രായം, ജോലിയുടെ സ്വഭാവം, വ്യായാമം, ഡയറ്റ്, പുകവലി തുടങ്ങി പല ഘടകങ്ങള്‍ കൂടി ഇതില്‍ പ്രധാനമാണ്.
അധികമൊന്നും കഴിക്കാറില്ലെന്ന പറയുന്നവരിലാണ് അമിത മദ്യപാനികളേക്കാള്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നത്. ക്യാന്‍സറിന് പുറമേ മലാശയം, ആമാശയം, നെഞ്ച്/സ്തനം, പ്രോസ്റ്റേറ്റ്, അന്നനാളം തുടങ്ങിയ അവയവങ്ങളെയാണ് മദ്യപാനം മൂലമുണ്ടാകുന്ന ക്യാന്‍സര്‍ പിടികൂടുന്നത്. അറുപതിനായിരത്തിലധികം കേസ് സ്റ്റഡികളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണിത്.