ആതിരപ്പള്ളിയിൽ സഞ്ചാരികളുടെ കാറിനു നേരെ കാട്ടാനയുടെ ആക്രമണം

author-image
neenu thodupuzha
New Update

ആതിരപ്പള്ളി: വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ആനമല റോഡിൽ ആനക്കയം മേഖലയിലാണ് സംഭവം.  സഞ്ചാരികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി. തിങ്കളാഴ്ച്ച വൈകിട്ട്  ആറരയ്ക്കാണ് സംഭവം.

Advertisment

publive-image

റോഡരികിൽനിന്ന കാട്ടാന കാറിന് നേരെ പാഞ്ഞു വന്നു കാറിന്റെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. സഞ്ചാരികൾ ഉടൻ തന്നെ കാർ പുറകോട്ടു എടുത്തു. എറണാകുളം സ്വദേശികളുടെ കാറാണ് ആന ആക്രമിച്ചത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോകുകയായിരുന്നു സഞ്ചാരികൾ.

Advertisment