ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ മത്സരാര്‍ഥികളില്‍ ഒരാളാണ് ശോഭ വിശ്വനാഥ്. ഫാഷന്‍ ഡിസൈനറും സംരംഭകയും ആക്ടിവിസ്റ്റുമായ ശോഭ വഴുതക്കാട് വീവേഴ്‌സ് വില്ലേജ് എന്ന സംരംഭം നടത്തുകയാണ്. കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശോഭയുടെ പ്രവര്‍ത്തനങ്ങളും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഇരുപത്തിയഞ്ചാം വയസില്‍ വിവാഹിതയായ ശോഭ താനൊരു മാരിറ്റല്‍ റേപ്പിന്റെ ഇരയാണെന്നും പ്രണയം നിരസിച്ചതിന്റെ പേരില്‍ കള്ളക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണെന്നും വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ശോഭയെക്കുറിച്ച് ഒരു ചാനലില്‍ മാതാപിതാക്കള്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. അവരുടെ വാക്കുകള്‍ ഇങ്ങനെ...
എല്ലാ ദുരിതങ്ങളും വിഷമങ്ങളും ശോഭ തങ്ങളെ അറിയിച്ചിട്ടില്ല. എല്ലാം അവള്‍ സ്വയം ഉള്ളില്‍ ഒതുക്കി നേരിട്ടു. ഡിവോഴ്‌സ് നടന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഞങ്ങള്‍ക്ക് അറിയില്ല. വക്കീല്‍ ആരാണെന്ന് പോലും അറിയില്ല. ഞങ്ങള്‍ വയസായവരായതുകൊണ്ട് ഞങ്ങളെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയിട്ടാണ്. അവളുടെ പേരില്‍ വന്ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ആദ്യം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ബന്ധു വിളിച്ച് പറഞ്ഞപ്പോഴാണ് ടിവി നോക്കിയതും വാര്‍ത്ത കണ്ടതും. അത് വല്ലാതെ വിഷമിപ്പിച്ചു.
ചേട്ടനുമായിട്ടാണ് അവള്‍ കാര്യങ്ങള്‍ ഡിസ്‌കസ് ചെയ്യുന്നത്. അവനും ബിസിനസാണ്. ഇനി വിവാഹമൊക്കെ അവളുടെ തീരുമാനം അനുസരിച്ചാണ്. അന്ന് അവള്‍ക്ക് ഇരുപത്തിയഞ്ച് വയസ് പിന്നിട്ടതുകൊണ്ടാണ് കല്യാണം കഴിപ്പിച്ച് അയച്ചത്. സുഹൃത്ത് വഴി കുടുംബത്തെ പരിചയമുള്ളതുകൊണ്ട് കൂടുതല്‍ വിവാഹത്തിന് മുമ്പ് അന്വേഷിച്ചിരുന്നില്ല.
വലിയ കുടുംബത്തിലേക്കാണ് വിവാഹം കഴിപ്പിച്ച് വിട്ടത്. മാട്രിമോണിയല്‍ വഴി വന്ന പ്രപ്പോസലായിരുന്നു. വിവാഹം വിജയിക്കണമെങ്കില്‍ രണ്ടുപേരും തീരുമാനിക്കണം. ആനയും അമ്പാരിയുമെല്ലാമായി ആഘോഷമായ വിവാഹമായിരുന്നു. കുടുംബത്തിലെ അവസാനത്തെ വിവാഹമായിരുന്നു ശോഭയുടേത്.
ബിഗ് ബോസ് ഹൗസില്‍ പിടിച്ച് നില്‍ക്കുമെന്നാണ് തോന്നുന്നത്. സത്യാവസ്ഥ പുറത്ത് വന്നല്ലോ. അപ്പോള്‍ സന്തോഷമായി. ശോഭയ്ക്ക് മുമ്പും ബിഗ് ബോസിലേക്ക് അവസരം വന്നിരുന്നു. പക്ഷെ വിട്ടിരുന്നില്ല. ഇപ്രാവശ്യം ശോഭ പോയെന്ന് പ്രോഗ്രാം വന്നതിന് ശേഷമാണ് തങ്ങള്‍ മനസിലാക്കിയതെന്നും ശോഭയുടെ മാതാപിതാക്കള്‍ പറയുന്നു.