ലവ് മാര്യേജ് ആണെങ്കിലും അറേഞ്ചഡ് മാര്യേജാണെങ്കിലും നാണവും ഉത്കണ്ഠയും പരിഭ്രമവുമെല്ലാം ചേര്‍ന്ന് ആദ്യരാത്രി ദമ്പതികള്‍ക്ക് നല്‍കുന്നത് പുതിയൊരു അനുഭവമാണ്. ആദ്യരാത്രിയെക്കുറിച്ചു പറയാന്‍ തന്നെ നാണമുള്ളവരാണ് ഭൂരിഭാഗവും. പറഞ്ഞു പോയാലോ കളിയാക്കലും ചിരികളും നേരിടുകയും വേണം.
പല പ്രദേശത്തുകൂടെ പല വേഗത്തില്‍ പല താളത്തില്‍ ഒഴുകുന്ന രണ്ടു പുഴയുടെ സമാഗമം പോലെയാണ് ആദ്യരാത്രിയെന്നാണ് പറയുന്നത്. രണ്ടു കുടുഗബങ്ങളുടെ രണ്ടു വ്യക്തികളുടെ ജീവിതകാലത്തേക്കുള്ള കൂടിച്ചേരല്‍ ആരംഭിക്കുന്നത് ആദ്യരാത്രിയിലാണ്.
സ്വഭാവികമായ വസ്ത്രാധാരണമാണ് ആ രാത്രി നല്ലത്. കട്ടിയുള്ളതും പരുപരുത്തതും ഒഴിവാക്കി മൃദുവായതും ലളിതമായതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് അഭികാമ്യം. ഒന്നോ രണ്ടോ ആഭരണങ്ങള്‍ മാത്രം ധരിക്കുന്നതാണ് അഭികാമ്യം. അമിതമായ മേക്കപ്പും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ആദ്യ രാത്രിയില്‍ പെര്‍ഫ്യൂം ഒഴിവാക്കുന്നതാണ് നല്ലത്. ചില പെര്‍ഫ്യൂം ഗന്ധങ്ങള്‍ ചിലപ്പോള്‍ ഒരാള്‍ക്ക് പിടിച്ചെന്നു വരില്ല.
മണിയറയിലേക്ക് പാലും പഴവും കൊണ്ടു പോകണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമില്ല. വരന് ഇഷ്ടമുള്ള എന്തെങ്കിലും ഗ്ലാസില്‍ ഒഴിച്ചു കൊണ്ടുപോകാം. മണിയറയില്‍ പ്രവേശിക്കുമ്പോഴുള്ള അങ്കലാപ്പ് ഇതുപോലുള്ളവയൊക്കെ നല്‍കി സംസാരിച്ച് ഒഴിവാക്കാം. പരസ്പരം ഇഷ്ടമുള്ള കാര്യങ്ങളൊക്കെ സംസാരിച്ച് പിരിമുറക്കങ്ങള്‍ ലഘൂകരിക്കാം. പരസ്പരം നല്ല കാര്യങ്ങള്‍ പറയണം. ഇരുവരിലും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണം. അങ്ങനെ ഏതു വിഷയത്തെക്കുറിച്ചും നല്ലതും സന്തോഷം തരുന്നതുമായ കാര്യങ്ങള്‍ മാത്രം ഇരുവരും പങ്കിടണം.
പോരായ്മകളും അസൗകര്യങ്ങളും കുറവുകളും പറഞ്ഞ് ഒരിക്കലും പങ്കാളിയെ പരിഹസിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യരുത്. പൂര്‍വ്വ പ്രണയങ്ങളെക്കുറിച്ചോ, കല്യാണത്തിന്റെ ചെലവുകളോ, പ്രാരാബ്ധങ്ങളോ ഒന്നും എടുത്തിടരുത്. ഇത് ആദ്യരാത്രി അലങ്കോലമാക്കും.
പ്രണയിതാക്കള്‍ ആദ്യരാത്രിയില്‍ തന്നെ സെക്‌സിലേക്കു പോകുന്നത് സ്വഭാവികമാണ്. ആദ്യരാത്രിയില്‍ തന്നെ സെക്‌സ് നിര്‍ബന്ധമാക്കണമെന്നുമില്ല. അഥവാ സംഭവിച്ചാല്‍ തന്നെ എല്ലാത്തിനും പുരുഷന്‍ തന്നെ മുന്‍കൈ എടുക്കണമെന്നുമില്ല. സ്ത്രീയെങ്ങാനും മുന്‍കൈയെടുത്താല്‍ മുന്‍പരിചയമുണ്ടോന്ന് സംശയിക്കുകയും ചെയ്യരുത്. സെക്‌സില്‍ യാതൊരു നിര്‍ബന്ധവും കാണിക്കരുത്. പങ്കാളികള്‍ക്ക് ഇഷ്ടമുള്ള രീതികള്‍ മാത്രമേ ചെയ്യാവൂ. പങ്കാളിയുടെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം. ദിവസങ്ങള്‍ ഇനിയുമുണ്ടല്ലോ.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആത്മവിശ്വാസം ആവശ്യമാണ്. ആത്മവിശ്വാസമുണ്ടാകുമ്പോള്‍ ശരീരത്തിന്റെയും മനസിന്റെയും സൗന്ദര്യം വര്‍ദ്ധിക്കും. കിടപ്പു മുറി ആകര്‍ഷകമാക്കിയും മെഴുകുതിരി കത്തിച്ചും അരണ്ട വെളിച്ചത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതു കൂടുതല്‍ ആസ്വാദ്യകരമാക്കും. പങ്കാളിയുടെ അഭിപ്രായം കൂടി അറിഞ്ഞാകണം കിടപ്പുമുറിയില്‍ മൂഡ് സൃഷ്ടിക്കേണ്ടത്.
സെക്‌സിനെക്കുറിച്ച് പല അറിവും പലയിടത്തുനിന്നും പുരുഷന്മാര്‍ക്കുണ്ടായിരിക്കും. അതെല്ലാം യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ളതായിരിക്കില്ല. അതുകൊണ്ട് അവയെല്ലാം ആദ്യ രാത്രി ചെയ്യാമെന്ന് കരുതരുത്. ഉത്കണ്ഠയും ഭയവും കാരണം പുരുഷന് ആദ്യ രാത്രിയില്‍ ശീഘ്രസ്ഖലനം സംഭവിച്ചേക്കാം. സ്ഖലനം സംഭവിക്കാതെയുമിരിക്കാം. എന്നാല്‍, അതില്‍ പരിഭ്രമിക്കേണ്ടതില്ല. കാരണം, വരും ദിവസങ്ങളില്‍ അതിനു മാറ്റമുണ്ടാകും.
ഇഷ്ടമുള്ളവ ആവര്‍ത്തിക്കാന്‍ പങ്കാളിയോട് പറയാന്‍ മടിക്കേണ്ട. ഇഷ്ടവും അനിഷ്ടവും അറിയാന്‍ ശ്രമിക്കുന്നത് ആദ്യരാത്രി ആനന്ദകരമാക്കാന്‍ സഹായിക്കും. സെക്‌സ് മധുരിതമാക്കാന്‍ ബാഹ്യകേളികളോടെ തുടങ്ങണം.
യോനിയില്‍ വഴുവഴുപ്പില്ലാത്ത അവസ്ഥയില്‍ സെക്‌സ് ആസ്വാദ്യകരമാക്കാന്‍ ലൂബ്രിഗന്റുകള്‍ ഉപയോഗിക്കാം. ഗര്‍ഭധാരണം ആവശ്യമല്ലെങ്കില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉറപ്പായും കരുതണം.