ഒരു രാത്രി എത്ര തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്നത് എല്ലാവരുടെയും സംശയമാണ്. എന്നാല്‍, ഈ സംശയങ്ങള്‍ പലപ്പോഴും എത്തുന്നത് തെറ്റായ വിവരങ്ങളിലും തെറ്റായ ധാരണകളിലുമാണ്. ഈ വിഷയത്തില്‍ ഓരോരുത്തര്‍ക്കും പല അഭിപ്രായങ്ങളാണുണ്ടാകുക.
/sathyam/media/post_attachments/pJAm3lYH9Lx3vhvTqXC6.jpg)
എന്നാല്‍, പുരുഷന്മാര്‍ക്ക് ഒരു രാത്രി തന്നെ പല തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നാണ് കൂടുതലും പരാതി. ഉദ്ധാരണ പ്രശ്നങ്ങളുമായി ഈ രീതിയില്‍ ലൈംഗിക ചികിത്സ തേടിയെത്തുന്നവരുണ്ട്. ലൈംഗികമായ പ്രശ്നങ്ങളുണ്ടെന്നും ഉദ്ധാരണത്തകരാറുണ്ടെന്നും കരുതി ചികിത്സ തേടിയെത്തുന്നവരും ചുരുക്കമല്ല.
അതേസമയം, സ്ത്രീയെ സംബന്ധിച്ചിടത്തോളം സെക്സില്‍ മൂഡിലെത്താന്‍ സമയമെടുക്കുമെങ്കിലും ഇവര്‍ക്ക് എത്ര തവണ വേണമെങ്കിലും ലൈംഗിക ബന്ധത്തിന് സാധിയ്ക്കുമെന്നത് സ്ത്രീകളുടെ ശാരീരികമായ പ്രത്യേകതയാണ്. ഇതിന് അവയവം തടസമല്ല.
/sathyam/media/post_attachments/edOxUdwcKdqQdi23rgYb.jpeg)
എന്നാല്‍, പുരുഷന്റെ ശരീര പ്രകൃതിയും അവയവ പ്രകൃതിയും വ്യത്യസ്തമാണെന്നതാണ് ഇതില്‍ പ്രധാനമാകുന്നത്. പുരുഷന് ഉദ്ധാരണം സംഭവിച്ചു കഴിഞ്ഞാല്‍ മാത്രമേ ലൈംഗികത സാധ്യമാകൂ. ഇതിനു ശേഷം ശുക്ല വിസര്‍ജനം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ലൈംഗിക ബന്ധം വീണ്ടും സാധ്യവുമല്ല. അടുത്ത ഉദ്ധാരണത്തിന് സ്വാഭാവികമായും സമയമെടുക്കും. ഉദ്ധാരണം സംഭവിക്കാന്‍ അവയവ ഭാഗത്തേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുകയും വേണം.
/sathyam/media/post_attachments/kwhF5xJSbuoww41TzXBn.jpg)
അവയവ ഭാഗത്തേക്ക് രക്തപ്രവാഹമില്ലാത്തതാണ് പ്രധാനമായും ഉദ്ധാരണത്തകരാറുകള്‍ക്കു കാരണം. ഉദ്ധാരണം സംഭവിക്കാതിരിക്കുകയോ സെക്സിനിടെ പെട്ടെന്നു തന്നെ ഉദ്ധാരണം നഷ്ടപ്പെടുകയോ ചെയ്യുന്നതാണ് ഉദ്ധാരണത്തകരാറുകള്‍. മറിച്ച്, ഒരു രാത്രിയില്‍ തന്നെ പല തവണ ബന്ധപ്പെടാന്‍ കഴിയാത്തതല്ല.
ഒരു തവണ ബന്ധപ്പെട്ടു കഴിഞ്ഞ് അടുത്ത തവണ അതിനായി പുരുഷ ശരീരം എടുക്കുന്ന സമയത്തിന് റിഫ്രാക്ടറി പിരീഡ് എന്നു പറയുന്നു. വീണ്ടും ലിംഗോദ്ധാരണം വരാനെടുക്കുന്ന സമയം. പലരിലും ഇതു വ്യത്യസ്തമാണ്. ഇതിനാല്‍ ഒരു രാത്രി ഒരു തവണ മാത്രമേ ലൈംഗിക ബന്ധമുണ്ടാകുന്നു എന്നത് പുരുഷന്റെ ലൈംഗികത്തകരാറോ പരാജയമായോ കാണേണ്ടതില്ല.
/sathyam/media/post_attachments/YVkr1cHQYgoqCNUWTf20.png)
പുരുഷന് ഉദ്ധാരണം വീണ്ടുമുണ്ടാകുന്നത് പല ഘടകങ്ങളേയും ആശ്രയിച്ചാണ്. മാനസിക ആരോഗ്യം, അന്തരീക്ഷം, പങ്കാളിയോടുള്ള അടുപ്പം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇത്തരം ഘടകങ്ങള്‍ ഒത്തിണങ്ങിയാല്‍ ചിലപ്പോള്‍ ഒരു രാത്രി തന്നെ ഒന്നിലേറെ തവണ ബന്ധം സാധ്യമാകുന്നവരുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us