മലയാളികളുടെ തീന്മേശയിലെ ഒഴിവാക്കാനാകാത്ത വിഭവമാണ് മീന്‍. ഇതു കൂടാതെ ഭക്ഷണം കഴിക്കാന്‍ മടിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍, ദിവസേനയല്ലെങ്കിലും ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മീനില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.
കൊഴുപ്പ് നിറഞ്ഞ മത്സ്യങ്ങളാണ് ഏറ്റവും ആരോഗ്യപ്രഥമായുള്ളത്. ഒമേഗ 3 ആസിഡിനാല്‍ സമ്പുഷ്ടമായ മത്സ്യം ആഴ്ച്ചയില്‍ രണ്ടുതവണയെങ്കിലും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും മീനിനു കഴിയും.
ആസ്ത്മയ്ക്ക് മീന്‍ വിഴുങ്ങുന്ന ചികിത്സയുണ്ട്. എന്നാല്‍, മീന്‍ കഴിക്കുന്നതിലുടെ ആസ്ത്മ രോഗത്തെ ഒഴിവാക്കി നിര്‍ത്താന്‍ കഴിയും. അതിനാല്‍, ആസ്ത്മയുള്ളവര്‍ ദിവസവും മീന്‍ കഴിക്കുന്നത് ഗുണകരമാണ്. മീനില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദ്രോഗമുള്ളവര്‍ മീന്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ദിവസത്തില്‍ ഒരു തവണയോ, അതില്‍ കൂടുതലോ മത്സ്യം കഴിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത 15 ശതമാനം കുറയുമെന്നാണ് പഠനങ്ങള്‍.
മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍ തടയാനും മസ്തിഷ്‌കരോഗ്യത്തിനും മത്സ്യം വലിയൊരു പങ്കു വഹിക്കുന്നുണ്ട്. മത്സ്യത്തിലുള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൊളംബിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത് ഒമേഗ 3 ആസിഡ് രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് കൊഴുപ്പ് കുറയ്ക്കും. ഇതിലൂടെ ഫാറ്റി ലിവര്‍ അസുഖം തടയാന്‍ സഹായിക്കും. അതുപോലെ വിഷാദരോഗമുള്ളവര്‍ കൃത്യമായ മരുന്നുകളുടെ ഒപ്പം മത്സ്യം കഴിക്കുന്നത് മരുന്നുകളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും. പ്രത്യേകിച്ച് സ്ത്രീകളില്‍ പ്രസവശേഷമുണ്ടാകുന്ന വിഷാദാവസ്ഥ തടയാന്‍ മത്സ്യം നല്ലതാണ്.
ഉറക്കക്കുറവ് തടയാനും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും മീന്‍ കഴിക്കുന്നതും ഗുണം ചെയ്യും. മീനില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത് ഒമേഗ 3 ഫാറ്റി ആസിഡാണ്. അത് കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ച്ചശക്തി വര്‍ധിപ്പിക്കാനും ചര്‍മസംരക്ഷണത്തിനും ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു അകറ്റാനും മീന്‍ നന്നായി കഴിക്കുന്നതിലൂടെ പരിഹരിക്കാം.