മഴയത്ത് വീടിന്റെ മേൽക്കൂര തകർന്ന് വീണ് പരുക്കേറ്റ് ചികിത്സയിലിരുന്ന ആദിവാസി യുവാവ് മരിച്ചു

author-image
neenu thodupuzha
New Update

പാലക്കാട്: അട്ടപ്പാടിയിൽ മഴയത്ത് വീട് തകർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. ഷോളയൂർ ഊത്തുക്കുഴി ഊരിലെ രങ്കനാഥനാ(28)ണ് മരിച്ചത്.

Advertisment

publive-image

തലയ്ക്ക് പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു. ശനിയാഴ്ച്ച ഒൻപത് മണിയോടെ പെയ്ത കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. വീടിന് മതിയായ ഉറപ്പില്ലാതിരുന്നതാണ് മേൽക്കൂര തകർന്നുവീഴാൻ കാരണമായത്.

അപകടം നടന്ന ഉടനെ രംഗനാഥനെ അടുത്തുള്ള ആശുപത്രിയിലും അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റുകയും ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.

Advertisment