New Update
തമിഴ്നാട്: വിവാഹ ആഘോഷത്തിനിടെ തിളയ്ക്കുന്ന രസത്തിൽ വീണ് 21 വയസുള്ള വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൊരുക്കുപേട്ടയിലെ ഒരു സ്വകാര്യ കോളേജിൽ അവസാന വർഷ ബിസിഎ വിദ്യാർത്ഥിയുമായ വി. സതീഷാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ ചടങ്ങിൽ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനിടെയാണ് സംഭവം.
Advertisment
വിവാഹത്തിനെത്തിയവര്‍ ഉടനെ തന്നെ സതീഷിനെ രക്ഷപ്പെടുത്തി മിഞ്ഞൂരിലെ ആരോഗ്യ കേന്ദ്രത്തിലെത്തിലും ഗുരുതരമായി പൊള്ളലേറ്റിരുന്നതിനാല്‍ പിന്നീട് കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.