ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് രണ്ടുദിവസത്തെ വിമാന സർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്.
3,4 തീയതികളിലെ വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ധന കമ്പനികള്‍ക്കു നല്‍കേണ്ട കുടിശ്ശിക വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് നടപടി.
വിമാന നിര്‍മ്മാണ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഗോ ഫസ്റ്റിന്റെ പകുതിയിലേറെ വിമാന സര്‍വീസുകളും പ്രതിസന്ധിയിലായതോടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് ഗോ ഫസ്റ്റ് നേരിടുന്നത്.
മുമ്പ് ഗോ എയര്‍ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഒമ്പത് ശതമാനം ഓഹരിയുടമകളാണ്. എയര്‍ലൈന്‍സിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്തി പ്രതിന്ധി പരിഹരിക്കാനാണ് വാഡിയ ഗ്രൂപ്പിന്റെ ഉടസ്ഥതയിലുള്ള ഗോ ഫസ്റ്റിന്റെ ശ്രമം.
കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയതായും ജെറ്റ് എന്‍ജിനുകളുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുമായി പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കിയിരുന്നു.