New Update
കൊല്ലം: പിഞ്ചു ബാലികയെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലുംകടവ്, ആലപ്പാട് മുണ്ടുതറ ക്ഷേത്രത്തിന് സമീപം തോണ്ടപ്പുറത്ത് സിന്ധുജനാ(47)ണ് പിടിയിലായത്.
Advertisment
ഇയാൾ കുട്ടിയെ മുടിക്ക് കുത്തിപ്പിടിച്ച് ചെരുപ്പ് ഉപയോഗിച്ചും കൈ കൊണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചിരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കൊല്ലം സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.