പിന്നാലെ നടന്നും ബസിൽ കയറിയും നിരന്തരം ശല്യം; പ്രണയാഭ്യര്‍ഥന നിരസിച്ച  വിദ്യാര്‍ത്ഥിനിയെ നടുറോഡിൽ തടഞ്ഞു നിർത്തി മർദ്ദിച്ച യുവാവ് അറസ്റ്റിൽ

author-image
neenu thodupuzha
New Update

തിരുവനന്തപുരം: പ്രണയാഭ്യര്‍ഥന നിരസിച്ച 16കാരിയായ വിദ്യാര്‍ത്ഥിനിയെ യുവാവ് റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. സംഭവത്തില്‍ വിളഭാഗം സ്വദേശി കൃഷ്ണരാജി(23)നെ പോലീസ് അറസ്റ്റ് ചെയ്തു.  തലയ്ക്കും ചെവിക്കും മർദ്ദനമേറ്റ  പെണ്‍കുട്ടി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Advertisment

publive-image

വര്‍ക്കല വെട്ടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയാഭ്യര്‍ത്ഥനയുമായി  കൃഷ്ണരാജ് നിരന്തരം ശല്യം ചെയ്തിരുന്നു. തിങ്കളാഴ്ച്ച വിദ്യാർത്ഥിനി കടയ്ക്കാവൂരില്‍ ട്യൂഷന് പോയി ബസിൽ തിരികെ വീട്ടിലേക്ക് വരുമ്പോള്‍ പ്രതി കൂടെ കയറുകയും  സീറ്റിന് തൊട്ടടുത്തു ഇരുന്ന്  കൈയ്യില്‍ പിടിക്കുകയും  പ്രണയാഭ്യര്‍ഥന നടത്തുകയുമായിരുന്നു.

എന്നാൽ, പ്രണയം നിഷേധിച്ച പകയിൽ പെണ്‍കുട്ടി വെട്ടൂര്‍ ജംഗ്ഷനില്‍ ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴി  റോഡില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.  പെണ്‍കുട്ടി നിലവിളി കേട്ട് നാട്ടുകാർ കൂടിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയിൽ   കേസെടുത്ത് കൃഷ്ണരാജിനെ  കസ്റ്റഡിയില്‍ എടുത്തു.  മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ വകുപ്പുകള്‍ കൂടി  ചുമത്തിയാണ്  ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisment