മീഡിയ വണ്‍ ലൈസന്‍സ് കേന്ദ്രം പുതുക്കി

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: മീഡിയ വണ്‍ ടിവി ചാനലിന്റെ ലൈസന്‍സ് 10 വര്‍ഷത്തേക്കു പുതുക്കി നല്‍കി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉത്തരവിറക്കി. തടഞ്ഞുവച്ചിരുന്ന ലൈസന്‍സ് സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണു കേന്ദ്രം പുതുക്കിയത്.

Advertisment

publive-image

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2022 ജനുവരി 31ന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണു സുപ്രീം കോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവച്ച ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച്, കേന്ദ്രം ഉന്നയിച്ച വാദങ്ങള്‍ പൂര്‍ണമായി തള്ളുകയായിരുന്നു. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

'' ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നതു നിയമവിരുദ്ധമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതു ഭരണഘടനാവിരുദ്ധമല്ല. സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരായ വാര്‍ത്തകളുടെ പേരില്‍ മീഡിയ വണ്‍ രാജ്യവിരുദ്ധമാണെന്ന് പറയാന്‍ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങള്‍ എപ്പോഴും സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാവകാശത്തിന് വിരുദ്ധമാണ്.

ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങള്‍ അനിവാര്യമാണ്. കടുത്ത യാഥാര്‍ഥ്യങ്ങളെക്കുറിച്ചും പൗരന്‍മാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. മുദ്രവച്ച കവറില്‍ കോടതിയോടുമാത്രം വിവരങ്ങള്‍ പറയുകയും വിലക്കിന്റെ കാരണം മീഡിയവണില്‍നിന്ന് മറച്ചുവക്കുകയും ചെയ്യുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്.''-വിധിയില്‍ കോടതി പറഞ്ഞു.

Advertisment