പന്തളത്ത് ജീപ്പ് നിയന്ത്രണംവിട്ട് രണ്ടു വാഹനങ്ങളിൽ ഇടിച്ച് തുണിക്കടയിലേക്ക് ഇടിച്ചുകയറി  മൂന്നുപേര്‍ക്ക് പരുക്ക്; രണ്ടു പേരുടെ നില ഗുരുതരം, കടയുടെ മുൻഭാഗം പൂർണമായും തകർന്നു

author-image
neenu thodupuzha
New Update

പന്തളം: കാറിലും രണ്ട് സ്‌കൂട്ടറിലും ഇടിച്ച ശേഷം നിയന്ത്രണംവിട്ട മഹേന്ദ്രയുടെ ജീപ്പ് കടയിലേക്ക് ഇടിച്ചു കയറി മൂന്നുപേര്‍ക്ക് പരുക്ക്. തിരുവല്ല താലൂക്ക് സെപ്ലെ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡ് കൊല്ലം കൈപ്പറ്റ ചിതര സീനത്ത് മന്‍സില്‍ മിലാസ് ഖാന്‍ (24), കുളനട മാന്തുക മേമനമോടിയില്‍ ആര്യ (32), എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

Advertisment

publive-image

അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന അടൂര്‍, നെടുമണ്‍, ബോബി ഭവനില്‍ മറിയാമ്മ രാജു(65)വിന് നിസാര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മിലാസ്ഖാനെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും ആര്യയെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ 9.30ന് എം.സി. റോഡില്‍ കുരമ്പാല പാറമുക്ക് ജങ്ഷനില്‍ ആയിരുന്നു അപകടം. ജമ്മു കാശ്മീരില്‍ സൈനിക ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം സ്വദേശി ആനന്ദ് ഓടിച്ച മഹീന്ദ്ര ഥാര്‍ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ആനന്ദ്.

നിയന്ത്രണംവിട്ട ജീപ്പ് ആദ്യം കാറിലും പിന്നാലെ ആര്യ ഓടിച്ചിരുന്ന സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. പിന്നീട് തിരുവല്ല താലൂക്ക് ഓഫീസിലേക്ക് ജോലിക്ക് പോകുകയായിരുന്ന മിലാസ് ഖാന്റെ ബൈക്കിലും ഇടിച്ച് നിയന്ത്രണംവിട്ട് സമീപത്തെ ഡി.എസ്. ഫാഷന്‍ തുണിക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അടച്ചിട്ടിരുന്ന കടയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Advertisment