neenu thodupuzha
Updated On
New Update
ന്യൂയോര്‍ക്ക്: താരനിബിഡമായ മെറ്റ് ഗാലയില്‍ താരമായി പ്രിയങ്ക ചോപ്ര. പ്രിയങ്ക ധരിച്ച ഗൗണിന്റെ പ്രത്യേകതകളായിരുന്നു വലിയ ചര്‍ച്ചയായതെങ്കില്‍ ഇപ്പോള്‍ താരം നെക്ലേസാണ്.
Advertisment
204.5 കോടി രൂപയാണ് പ്രിയങ്കയുടെ നെക്ലേസിന്റെ വിപണിവില. പ്രമുഖ ജൂവലറി ബ്രാന്‍ഡായ ബള്‍ഗാരിയുടെ ബ്രാന്‍ഡ് അംബാസഡറായ പ്രിയങ്ക, അതേ ബ്രാന്‍ഡില്‍നിന്നുള്ള നെക്ലേസാണ് അണിഞ്ഞത്. ബള്‍ഗാരി വിറ്റഴിച്ചതില്‍വച്ച് ഏറ്റവും മൂല്യമുള്ള രത്‌നമാണിതെന്നാണു സൂചന.
മെറ്റ് ഗാലയ്ക്കുശേഷം ഈ നെക്ലേസ് ലേലത്തില്‍ വയ്ക്കാനാണു തീരുമാനം. ഈ മാസം 12 നു ജനീവയിലെ സോതെബിസ് ലക്ഷ്വറി വീക്കില്‍ നെക്ലേസ് ലേലത്തില്‍വയ്ക്കുമെന്നാണു സൂചന. 204 കോടി രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. ഭര്‍ത്താവും നടനുമായ നിക്ക് ജോനാസിനൊപ്പമാണു പ്രിയങ്ക മെറ്റ് ഗാലയിലെത്തിയത്.