വൃത്തിയാക്കി തരാമെന്ന വ്യാജേന സ്വർണവളകൾ ഊരിവാങ്ങി മുക്കുപണ്ടം ഇട്ടു കൊടുത്തു; വയോധികയെ  കബളിപ്പിച്ച് സ്വർണം കവർന്ന് മുങ്ങിയ ഹോം നേഴ്സ് അറസ്റ്റില്‍

author-image
neenu thodupuzha
New Update

പാമ്പാടി: വയോധികയുടെ സ്വര്‍ണം കബളിപ്പിച്ചു തട്ടിയെടുത്ത സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട ഇലന്തൂര്‍ പ്രക്കാനനം ഭാഗത്ത് പൗവക്കര കിഴക്കേതില്‍ വീട്ടില്‍ നിര്‍മല രാജേന്ദ്രനെ(48)യാണ് പാമ്പാടി പോലീസ് അറസ്റ്റു ചെയ്തത്.

Advertisment

ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന മീനടം ഭാഗത്തെ വീട്ടിലെ പ്രായമായ സ്ത്രീയുടെ കൈയ്യില്‍ കിടന്നിരുന്ന ഒരു പവന്‍ വീതമുള്ള രണ്ട് സ്വര്‍ണവളകള്‍ ഇവര്‍ കബളിപ്പിച്ചു തട്ടിയെടുക്കുകയായിരുന്നു.

publive-image

വളകൾ കഴുകി വൃത്തിയാക്കി തരാമെന്ന വ്യാജേനെ ഊരി വാങ്ങുകയും തുടര്‍ന്ന് അതേ തൂക്കത്തിലുള്ള വ്യാജ വളകള്‍ കൈയ്യിലിട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്നു യുവതി നാട്ടിലേക്കു പോകുകയും ചെയ്തു. ഇവര്‍ തിരികെ വരാഞ്ഞതിനെത്തുടര്‍ന്നു സംശയം തോന്നിയ വീട്ടുകാര്‍ അമ്മയുടെ വളകള്‍ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു മനസ്സിലായത്.  തുടര്‍ന്ന് പരാതി നൽകുകയും പാമ്പാടി പോലീസ്  യുവതിയെ പിടികൂടുകയുമായിരുന്നു.

പാമ്പാടി സ്‌റ്റേഷന്‍ എസ്.എച്ച്.ഒ.  ഡി. സുവര്‍ണ കുമാര്‍, എസ്.ഐ. കെ.എസ്.   ശ്രീരംഗന്‍, സി.പി.ഒമാരായ മഹേഷ്, വി.പി. സിന്ധു മോള്‍, രമ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Advertisment