കടുത്ത ചൂടും പുകയും, കട്ടപ്പനയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; വാങ്ങിയത് മൂന്നു മാസം മുമ്പ്

author-image
neenu thodupuzha
New Update

കട്ടപ്പന: മൊെബെല്‍ഫോണ്‍ പൊട്ടിത്തെറിച്ചു. കട്ടപ്പന നഗരത്തില്‍ ഇടുക്കി കവലയില്‍ ഷോപ്പ്  നടത്തുന്നയാളുടെ മൊെബെല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. ഉടന്‍ ഫോണ്‍ വലിച്ചെറിഞ്ഞതിനാല്‍ അപകടം ഒഴിവായി. മൂന്നുമാസം മുന്‍പ് വാങ്ങിയ ഫോണാണ് നശിച്ചത്.

Advertisment

publive-image

ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ഉപയോഗിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ  കൈയ്യിൽ നിന്നും  ഇദ്ദേഹം ഫോണ്‍ വാങ്ങിവച്ചു.  കുറച്ചു കഴിഞ്ഞ്  ഇദ്ദേഹം ഫോണ്‍ എടുത്തപ്പോള്‍ ശക്തമായ ചൂട് അനുഭവപ്പെടുകയും ഫോണിന്റെ ബാറ്ററി പൊട്ടി പുകയും തീയും വന്നു.

ഉടന്‍ വലിച്ചെറിഞ്ഞതിനാല്‍ മറ്റ് അപകടങ്ങളുണ്ടായില്ല. വാങ്ങിയ സ്ഥാപനത്തില്‍ തിരികെ നല്‍കിയ ഫോണ്‍ കമ്പനി അധികൃതര്‍ക്ക് അയച്ചു.

Advertisment