ലഹരി തൂക്കാൻ ത്രാസും കവറുകളും മറ്റ് ഉപകരണങ്ങളും; വയനാട്ടിൽ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ  എം.ഡി.എം.എയുമായി കുടുങ്ങിയത് ദമ്പതികളടക്കം നാലു പേർ

author-image
neenu thodupuzha
New Update

സുൽത്താൻബത്തേരി: വയനാട് മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയിൽ എം.ഡി.എം.എയുമായി കാറിൽ വരികയായിരുന്ന ദമ്പതികളടക്കമുള്ള നാലു പേർ പിടിയിൽ.

Advertisment

publive-image

കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ വീട്ടിൽ ഫിറോസ് ഖാൻ (31), പാറപ്പുറം അരക്കിണർ മിഥുൻ നിവാസിൽ  പി.കെ. യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻകണ്ടി ആയിഷ നിഹാല ( 22), കണ്ണൂർ കക്കാട് പറയിലകത്ത് പി.  നദീർ (26) എന്നിവരാണ് അറസ്റ്റിലായത്.

ബംഗളുരിൽ നിന്നും കോഴിക്കോട് ഭാഗത്ത് വിൽപ്പനയ്ക്ക് കൊണ്ടുപോയ  156 ഗ്രാം എം.ഡി.എം.എയാണ്  പിടികൂടിയത്. കാറിനു  മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മയക്കുമരുന്ന് ചില്ലറ വിൽപ്പനയ്ക്കായി ഉപയോഗിക്കുന്ന ത്രാസും കവറുകളും മറ്റ് ഉപകരണങ്ങളും  പിടികൂടി. ഇവർ സഞ്ചരിച്ച കെഎൽ 57 ടി 3475 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി എസ്ഐ സി.എം. സാബുവും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.  എഎസ്ഐ കെ.ടി. മാത്യു, സി.പി.ഒമാരായ മുരളീധരൻ, അനിൽകുമാർ, വുമൺ സി.പി.ഒ. ഫൗസിയ, സജ്ന, ഡ്രൈവർ എ.സി.പി.ഒ. സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Advertisment