പീരുമേട്: കൊല്ലം-തേനി ദേശീയപാതയില്‍ മുറിഞ്ഞപുഴയ്ക്ക് സമീപം കടുവാപാറയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു.
പറത്താനം പുതുവല്‍ വരിക്കഭാഗം കാവനാ കുഴിയില്‍ മെല്‍വിനാണ് (42) മരിച്ചത്. ഇന്നലെ വൈകിട്ട് 4.30നായിരുന്നു അപകടം. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ലോറി മുറിഞ്ഞപുഴ വളവില്‍ നിയന്ത്രണംവിട്ട് എതിരെ വന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.
റബര്‍ ഉത്പന്നങ്ങളുമായി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറി. തകര്‍ന്ന വാഹനത്തിനുള്ളില്‍ അകപ്പെട്ട മെല്‍വിനെ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ലോറി വടം കൊണ്ട് കെട്ടിവലിച്ച് ഉയര്‍ത്തിയ ശേഷമാണ് പുറത്തെടുത്തത്. ഉടന്‍ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സംസ്‌കാരം പിന്നീട്.