പ്രായപൂർത്തിയാകാത്ത പ്രണയിതാക്കളെ ശിക്ഷിക്കാനല്ല പോക്സോ നിയമം: ബോംബെ ഹൈക്കോടതി

author-image
neenu thodupuzha
New Update

ബോംബെ: പോക്സോ കേസിൽ സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കാനല്ല പോക്സോ നിയമമെന്ന് കോടതി നിരീക്ഷിച്ചു.

Advertisment

പോക്സോ കേസ് ദുരുപയോഗം ചെയ്യരുതെന്ന് പോക്സോ കേസില്‍ 23കാരന് ജാമ്യം അനുവദിച്ച്  കോടതി നിർദ്ദേശിച്ചു.

publive-image

യുവാവുമായുള്ള ബന്ധം ഉഭയസമ്മതത്തോടെയെന്ന് പെൺകുട്ടി കോടതിയില്‍ മൊഴി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി.

പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ കുറ്റവാളിയായി മുദ്രകുത്താൻ പോക്സോ നിയമം ദുരുപയോഗം ചെയ്യരുത്.  ലൈംഗികാതിക്രമം തടയാനുള്ള വകുപ്പ് മാത്രമാണ് പോക്സോയെന്നും  ഹൈക്കോടതി അറിയിച്ചു.

Advertisment