New Update
തിരുവനന്തപുരം: മാര്‍ച്ച് ഒന്നു മുതല്‍ ബുധന്‍ വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് ഒരു ശതമാനം അധികം വേനല്‍മഴ ലഭിച്ചു. പത്തനംതിട്ടയിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 319.4 മില്ലി മീറ്റര്‍. സാധാരണയേക്കാള്‍ 16 ശതമാനം കൂടുതലാണിത്. കോട്ടയത്ത് 297.5 മില്ലി മീറ്ററും ഇടുക്കിയില്‍ 269 മില്ലി മീറ്ററും മഴ ലഭിച്ചു.
Advertisment
5.3 മില്ലി മീറ്റര്‍ മാത്രം ലഭിച്ച കാസര്‍ഗോഡാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. സാധാരണയേക്കാള്‍ 96 ശതമാനം കുറവാണിത്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും 60 ശതമാനത്തിലധികം മഴക്കുറവാണിത്. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ മഴ ചൊവ്വാഴ്ച്ച പൊന്നാനിയില്‍ പെയ്തു. 24 മണിക്കൂറില്‍ 162.4 മില്ലി മീറ്ററാണ് രേഖപ്പെടുത്തിയത്.