New Update
റോം: അമ്പത്തെട്ട് രാജ്യത്തായി 25.8 കോടി പേര്‍ക്ക് ഭക്ഷ്യ സുരക്ഷയില്ലെന്ന് യു.എന്‍. യു.എന്നും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് നിയോഗിച്ച മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടത്.
Advertisment
സൊമാലിയ, അഫ്ഗാനിസ്ഥാന്‍, ബുര്‍ഖിന ഫാസോ, ഹെയ്തി, നൈജീരിയ, ദക്ഷിണ സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍ ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്ന അവസ്ഥയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊടും പട്ടിണിയും അടിയന്തര സഹായവും ആവശ്യമായവരുടെ എണ്ണം നാലാം വര്‍ഷം കൂടിയതായും റിപ്പോര്‍ട്ടിലുണ്ട്.