New Update
ലണ്ടന്‍: യു.കെയില്‍ 71കാരന്റെ മൃതദേഹം രണ്ടു വര്‍ഷത്തോളം ഫ്രീസറില്‍ വച്ച് പെന്‍ഷന്‍ തുക തട്ടിയെടുത്ത ഡാമിയോണ്‍ ജോണ്‍സണ്‍ (51) എന്നയാള്‍ അറസ്റ്റില്‍. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചു.
Advertisment
2018 സെപ്റ്റബറിലാണ് ജോണ്‍ വെയ്ന്‍ റെറ്റ് എന്നയാള്‍ മരിച്ചത്. 2020 ഓഗസ്റ്റ് 22 വരെയാണ് മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത്. കൂടാതെ ജോണ്‍ വെയ്ന്‍ റെറ്റിന്റെ ബാങ്ക് രേഖകള്‍ ഉപയോഗിച്ച് പെന്‍ഷന്‍ തുകയും പിന്‍വലിച്ച് ആഢംബര ജീവിതം നയിക്കുകയുമായിരുന്നു. മൃതദേഹം സംസ്‌കരിക്കാതെ അന്യായമായി സൂക്ഷിച്ചെന്ന് കുറ്റമാണ് പ്രതിക്കെതിരെ എടുത്തിരിക്കുന്നത്.