കൊച്ചി: സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയര്‍ന്ന വിലയായ 2077 ഡോളറില്‍. രണ്ട് ദിവസംകൊണ്ട് ഉയര്‍ന്നത് 1040 രൂപ. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 45,600 രൂപയാണ്. ഇന്നലെ 640 രൂപയും ഇന്ന് 560 രൂപയുമാണ് വര്‍ധിച്ചത്.
/sathyam/media/post_attachments/7BjpwgDiNAZcTuIYpmcw.jpg)
ആഗോളതലത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന ബാങ്കുകളുടെ തകര്‍ച്ച സ്വര്‍ണ വിലയെ ഉയര്‍ത്തുകയാണ്. 2023 ഏപ്രില്‍ 14നായിരുന്നു ഇതിനു മുമ്പ് സ്വര്‍ണം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ ഉയര്‍ന്നു. വിപണിയില്‍ വില 5650 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 70 രൂപ ഉയര്‍ന്നു. വിപണി വില 4695 രൂപയായി. വിപണിയില്‍ വില 5700 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 45 രൂപ ഉയര്‍ന്നു. വിപണി വില 4749 രൂപയായി.
തുടര്‍ച്ചയായ രണ്ടാം ദിനവും വെള്ളിയുടെ വില ഉയര്‍ന്നു. ഒരു രൂപ വര്‍ധിച്ച് 83 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.
ഈ മാസത്തെ സ്വര്‍ണവില ഒറ്റ നോട്ടത്തില്‍
1 - 120 രൂപ കുറഞ്ഞു.
വിപണി വില 44,560 രൂപ
2 - സ്വര്‍ണവില മാറ്റമില്ലാതെ
തുടര്‍ന്നു. വിപണി വില 44,560 രൂപ
3 - 640 രൂപ ഉയര്‍ന്നു.
വിപണി വില 45,200 രൂപ
4 - 560 രൂപ ഉയര്‍ന്നു.
വിപണി വില 45,600 രൂപ