തൃശൂരിൽ വയറിളക്കം ബാധിച്ച് പതിമൂന്നു വയസുകാരൻ മരിച്ചു; 3 കുട്ടികൾ ചികിത്സയിൽ, സംഭവം വാഗമണ്ണില്‍ ഉല്ലാസയാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ 

author-image
neenu thodupuzha
Updated On
New Update

തൃശ്ശൂര്‍: തൃശ്ശൂരില്‍ വയറിളക്കം ബാധിച്ച് 13 വയസ്സുകാരന്‍ മരിച്ചു. കൊട്ടാരത്തുവീട്ടില്‍ അനസിന്റെ മകന്‍ ഹമദാനാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ഭക്ഷ്യവിഷബാധ മൂലമാണ് കുട്ടി മരിച്ചതെന്നാണ് വീട്ടുകാരുടെ പരാതി.

Advertisment

publive-image

വാഗമണ്ണില്‍ ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു കുട്ടി. കഴിഞ്ഞ രണ്ടാം തീയതിയാണ് അനസും കുടുംബവും വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയത്.

തിരിച്ചുവരുന്നതിനിടെ ബിരിയാണി ഉള്‍പ്പെടെയുള്ള ഭക്ഷണം ഇവര്‍ കഴിച്ചിരുന്നു. പനി, ഛര്‍ദി, വയറിളക്കം എന്നിവയുണ്ടായതിനെത്തുടര്‍ന്ന് ഹമദാനെയും സുഹൃത്തുക്കളായ മൂന്നുപേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പിന്നീട് ഹമദാന്‍ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Advertisment