New Update
ക്വീന്‍സ്‌ലാന്‍ഡ്: സുഹൃത്തുക്കളോടൊപ്പം മത്സ്യബന്ധനത്തിനിടെ കാണാതായ ഓസ്‌ട്രേലിയക്കാരന്റെ അവശിഷ്ടങ്ങള്‍ മുതലയ്ക്കുള്ളില്‍ കണ്ടെത്തി.
Advertisment
കെവിന്‍ ഡാര്‍മോഡി(65)യെ അവസാനമായി കണ്ടത് കെന്നഡീസ് ബെന്‍ഡിലാണ്.രണ്ട് ദിവസമായി പ്രദേശത്ത് തിരച്ചില്‍ നടത്തിയ പോലീസ് രണ്ട് വലിയ മുതലകളെ ദയാവധം ചെയ്യുകയും മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
മത്സ്യത്തൊഴിലാളിയും കേപ് യോര്‍ക്കിലെ സമൂഹത്തിലെ അറിയപ്പെടുന്ന അംഗവുമായിരുന്നു ഡാര്‍മോഡി. മുതലകളിൽ ഒരെണ്ണത്തിൽ മാത്രമേ മനുഷ്യന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളൂ. രണ്ടാമത്തെ മുതലയുടെ ഉള്ളില്‍ ശാരീരികാവശിഷ്ടങ്ങളുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ നടക്കുകയാണ്.