New Update
കുട്ടനാട്: ആലപ്പുഴ കയര്‍ഫെഡില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 12,6300 രൂപ വാങ്ങി കബളിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ യുവതിയെ പോലീസ് പിടികൂടി.
Advertisment
ചിങ്ങോലി മുറിയില്‍ മണ്ണാന്റെ കിഴക്കതില്‍ രമണിയെ(40)യാണ് പുന്നപ്രയില്‍ നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്.
നെടുമുടി ചെമ്പുംപൂറം സ്വദേശി ഉഷാ ശ്രീകുമാറിനും സുഹൃത്തുക്കള്‍ക്കും കയര്‍ ഫെഡില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 2012ല്‍ പലപ്പോഴായി പന്ത്രണ്ട് ലക്ഷത്തി അറുപത്തി മൂവായിരം രൂപ വാങ്ങിയെടുത്ത് ചതിച്ചെന്ന കേസിലാണ് അറസ്റ്റ്.
നെടുമുടി സി.ഐ ജി. സുരേഷ് കുമാര്‍, എസ്.ഐ സാധുലാല്‍, സീനിയര്‍ സി.പി.ഒമാരായ മുരളി മനോജ്, ബിന്ദു പണിയ്ക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.