ഒറ്റപ്പാലം: തെങ്ങുകയറാനും വളം ലഭിക്കാനും പണം വാങ്ങി തട്ടിപ്പ്.
ഒറ്റപ്പാലം നഗരസഭയുടെ വിവിധ ഭാഗങ്ങളിലാണ് സ്ത്രീകളടക്കമുള്ള സംഘമാണ് നേരിട്ടെത്തി വീടുകളില്‍ നിന്ന് പണം തട്ടിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിന്‍റെ വിവിധ മേഖലകളിലുള്ള വീടുകളില്‍ നിന്നാണ് വ്യാജ രസീത് നല്‍കി പണം വാങ്ങിയയത്.
തെങ്ങുകളുള്ള വീടുകള്‍ മുന്‍കൂട്ടി കണ്ടെത്തി വീട്ടുകാരെ സമീപിച്ച് തെങ്ങ് കയറാന്‍ ആളുകളെ നല്‍കാമെന്നും, മികച്ച വിളവിനുള്ള വളം സബ്സിഡി നിരക്കില്‍ ലഭ്യമാക്കാം എന്നും ഉറപ്പു നല്‍കിയുമാണ് പണം തട്ടിയത്.
പലരില്‍ നിന്നും തെങ്ങുകയറാന്‍ 20 രൂപയും വളത്തിന് 300 രൂപ നിരക്കിലുമാണ് ഈടാക്കിയിട്ടുള്ളത്. കൂടുതല്‍ തെങ്ങുകളുള്ള വീട്ടുകാര്‍ 20 രൂപ നിരക്കില്‍ പണം നല്‍കിയിട്ടുണ്ട്.സ്ത്രീകള്‍ ആയതുകൊണ്ട് സംശയമില്ലാതെ പണം നല്‍കി പലരും തട്ടിപ്പിനിരകളായിട്ടുണ്ട്. പറഞ്ഞ ദിവസങ്ങള്‍ കഴിഞ്ഞിട്ടും തെങ്ങുകയറാന്‍ ആളോ വളമോ എത്താതിരുന്നപ്പോഴാണ് പലരും തട്ടിപ്പിനിരകളായതായി തിരിച്ചറിഞ്ഞത്.
ഇവര്‍ നല്‍കിയ രസീതികള്‍വ്യാജമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ഏര്‍പ്പെടുത്തിയ ഏജന്‍സികളുടെ ആളുകളാണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയാണ് ഇവര്‍ വീടുകളില്‍ എത്തുന്നത്.