New Update
മറയൂര്‍: മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. മൂന്നു യുവാക്കള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
Advertisment
തമിഴ്‌നാട്ടില്‍ നിന്നും മറയൂര്‍ ഭാഗത്തേക്ക് വന്ന വിനോദസഞ്ചാരികളുടെ കാറാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബോണറ്റില്‍നിന്ന് പുക വന്ന് പെട്ടെന്ന് തീ ആളി പടർന്ന് കത്തിയത്.
സംഭവ സമയത്ത് ഈ വഴി ബസുകളും ജീപ്പുകളും കടന്നുവന്നിരുന്നു. അവധിക്കാലമായതിനാല്‍ നൂറുകണക്കിന് വാഹനങ്ങളാണ് വരുന്നതും പോകുന്നതും. കാര്‍ കത്തുന്നതുകണ്ട് ഇരുവശങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയതോടെ ഗതാഗതക്കുരുക്കുണ്ടായി.