New Update
പുനെ: പ്രതിരോധ ഗവേഷണ വിഭാഗമായ ഡി.ആര്‍.ഡി.ഒയിലെ ശാസ്ത്രജ്ഞന്‍ ചാരവൃത്തിക്ക് അറസ്റ്റില്‍. പാക് ചാര സംഘടനയായ ഐ.എസ്.ഐയ്ക്ക് വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് മഹാരാഷ്ട്ര എ.ടി.എസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Advertisment
/sathyam/media/post_attachments/S3m5DU4MkR2gRUF2t7Ul.jpg)
വാട്‌സാപ്, വീഡിയോ കോള്‍ എന്നിവ മുഖേന ഇയാള്‍ ഐ.എസ്.ഐ. ഏജന്റുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി എ.ടി.എസ്. ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡി.ആര്‍.ഡി.ഒയില്‍ ഉന്നത പദവി വഹിച്ചിരുന്ന ഇയാളെ ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.
രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കാവുന്ന നിര്‍ണായക വിവരങ്ങളാണ് പ്രതി ശത്രുരാജ്യത്തിന് ചോര്‍ത്തിക്കൊടുത്തതെന്ന് എ.ടി.എസ്. വ്യക്തമാക്കി.