ഗോ ഫസ്റ്റില്‍ പ്രതിസന്ധി രൂക്ഷം; വായ്പ അനുവദിച്ച ബാങ്കുകള്‍ ആശങ്കയില്‍

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതോടെ കമ്പനിക്ക് വായ്പ അനുവദിച്ച ബാങ്കുകള്‍ ആശങ്കയില്‍.

Advertisment

നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (എന്‍സിഎല്‍ടി) ഗോ ഫസ്റ്റ് സമര്‍പ്പിച്ച രേഖകളനുസരിച്ച് 6500 കോടി രൂപയ്ക്ക് മുകളില്‍ വിവിധ ബാങ്കുകളില്‍നിന്ന് കമ്പനി വായ്പയെടുത്തിട്ടുണ്ട്. കമ്പനി പാപ്പരത്വ നടപടിയിലേക്ക് നീങ്ങിയതോടെ കടം തിരിച്ചടവ് പ്രതിസന്ധിയിലായി.

publive-image

തകരാറായവയ്ക്ക് പകരമുള്ള എന്‍ജിനുകള്‍ അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റനി നല്‍കാത്തതെന്ന് അമേരിക്കന്‍ കമ്പനി വ്യക്തമാക്കി.

30 വര്‍ഷത്തിനിടെ നിരവധി ചെറുകിട എയര്‍ലൈനുകളാണ് രാജ്യത്ത് തകര്‍ന്നത്. ദമാനിയ എയര്‍വേസ്, എന്‍ഇപിസി എയര്‍ലൈന്‍സ്, എയര്‍ ഡെക്കാന്‍, എയര്‍ സഹാറ, പാരാമൗണ്ട്, കിംഗ്ഫിഷര്‍, ജെറ്റ് എയര്‍വേയ്‌സ് എന്നിവ ഇക്കൂട്ടത്തിലുണ്ട്.

Advertisment