ലണ്ടന്‍: ബ്രിട്ടനിലെ രാജാവായി ചാള്‍സ് മൂന്നാമന്റെ കീരിടധാരണം ഇന്ന്. ആംഗ്ലിക്കന്‍ സഭയുടെ ആസ്ഥാനമായ വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ പകല്‍ 11 മുതലാണ് (ഇന്ത്യന സമയം പകല്‍ 3.30) ലേക നേതാക്കളടക്കം 2800 പേരെ സാക്ഷയാക്കിയാണ് ചടങ്ങുകള്‍.
കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. നിയമത്തെയും ആംഗ്ലിക്കന്‍ ചര്‍ച്ചിനെയും ഉയര്‍ത്തി പിടിക്കുമെന്ന പ്രതിജ്ഞയാണ് ചാള്‍സ് ചൊല്ലുന്നത്. ചടങ്ങുകള്‍ക്കുശേഷം ബക്കിങ്ഹാം കൊട്ടാരത്തില്‍ ഉദ്യാന വിരുന്നുണ്ടാകും. ഇന്ത്യയില്‍നിന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പങ്കെടുക്കും.
മലയാളികളായ ഡോക്ടര്‍ ദമ്പതികള്‍ ഡോ. ഐസക് മത്തായി നൂറനാല്‍, ഡോ. സുജ, ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് എംപയര്‍ മെഡല്‍ ജേതാവുമായ ഷെഫ് മഞ്ജു മല്‍ഹി തുടങ്ങിയവരും ക്ഷണിക്കപ്പെട്ടവരിലുമുണ്ട്. രാവിലെ ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്നുള്ള ഘോഷയാത്രയ്ക്ക് പ്രധാന മന്ത്രി ഋഷി സുനകും ഭാര്യ അക്ഷിത മൂര്‍ത്തിയും നേതൃത്വം നല്‍കും. രാജ്ഞിയായിരുന്ന് എലിസബത്ത് 2022 സെപ്റ്റംബറില്‍ മരിച്ചതോടെയാണ് മകന്‍ ചാള്‍സിന് രാജ പദവി ലഭിച്ചത്.